അൽ ഫാതിഹ് ഹൈവേയിൽ ഗ്രാൻഡ് മോസ്ക് ജങ്ഷനിലെ അടിപ്പാത നിർമാണം ഉപപ്രധാനമന്ത്രി സന്ദർശിച്ചു
അൽ ഫാതിഹ് ഹൈവേയിൽ ഗ്രാൻഡ് മോസ്ക് ജങ്ഷനിലെ അടിപ്പാത നിർമാണം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശിച്ചു. മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ഹസൻ അലി അൽ ഹവാജ്, സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എസ്.എഫ്.ഡി) സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽ മുർഷിദ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
35 ദശലക്ഷം ദീനാർ ചെലവിൽ നടക്കുന്ന വികസന പദ്ധതി മികച്ച നിലവാരത്തിലാണ് പൂർത്തിയാകുന്നത്. ഇത് പൂർത്തിയാകുന്നതോടെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
dcg

