പരസ്യനിരക്ക് വെട്ടിക്കുറയ്ക്കാൻ നെറ്റ് ഫ്ളിക്സ്; മൈക്രോസോഫ്റ്റുമായുളള കരാര് പരിഷ്ക്കരിക്കും
മൈക്രോസോഫ്റ്റുമായുള്ള പരസ്യ പങ്കാളിത്തത്തില് അടിമുടി മാറ്റം വരുത്തി നെറ്റ് ഫ്ലിക്സ്. പരസ്യം ഉള്പ്പെടുത്താന് കുറഞ്ഞ നിരക്ക് ഏര്പ്പെടുത്താനുളള നീക്കം കന്പനി ആരംഭിച്ചതായി ഒരു പ്രമുഖമാധ്യമം റിപ്പോര്ട്ട് ചെയ്തു. കാഴ്ച്ചക്കാരുടെ എണ്ണം കുറയുന്നതിനാല് പ്രതിമാസം 7 ഡോളര് മാത്രം (ഏകദേശം 560 രൂപ) ഈടാക്കുന്ന പ്ലാന് കഴിഞ്ഞ വര്ഷം അവതരിപ്പിച്ചിരുന്നു. ഏകദേശം 12 വിപണികളിലാണ് ഈ പ്ലാന് അവതരിപ്പിച്ചത്. കൂടുതല് കസ്റ്റമേഴ്സിനെ ലഭിക്കുന്നതിന് വേണ്ടിയാണ് കമ്പനി പുത്തന് നീക്കങ്ങള് നടത്തുന്നത്. സെയില്സിന്റെയും ടെക്നോളജിയുടേയും പ്രവര്ത്തനങ്ങളില് മൈക്രോസോഫ്റ്റ് പങ്കാളിയാകുമെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
പരസ്യ വരുമാനത്തില് ഇടിവ് വന്നതിന് പിന്നാലെ 'റവന്യു ഗ്യാരണ്ടി' സംബന്ധിച്ച കരാറുകളില് മാറ്റം വരുത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചു. ആയിരം വ്യൂസിന് 39-45 ഡോളര് വരെ (ഏകദേശം 3,100-3,600 രൂപ) നെറ്റ് ഫ്ളിക്സിന് നല്കാന് തയാറാണെന്ന് ചില പരസ്യ ദാതാക്കള് അറിയിച്ചതായി റിപ്പോര്ട്ടിലുണ്ട്.
asddasdasads

