കെഎംസിസി ബഹ്റൈൻ സാംസ്‌കാരിക വേദി ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു


കെഎംസിസി ബഹ്റൈൻ സാംസ്‌കാരിക വേദിയായ ഒലീവിന്റെ ആഭിമുഖ്യത്തിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. 2024 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് കരുത്ത് പകരുന്ന രീതിയിൽ സമുദായ വോട്ടുകൾ ഏകീകരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ നിർദ്ദേശിച്ചു.  സമസ്ത ബഹ്റൈൻ പ്രതിനിധി ഷൗക്കത്ത് ഫൈസി, ഐസിഎഫ് പ്രതിനിധി സൈനുദ്ധീൻ സഖാഫി, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി സയ്യിദ് റമദാൻ നദവി, കെഎൻഎം പ്രതിനിധി സൈഫുള്ള കാസിം, ഐസിഎസ് പ്രതിനിധി മുഹമ്മദ് ചേലക്കാട്, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിനിധി ഹംസ മേപ്പാടി , വിസ്ഡം ബഹ്റൈൻ പ്രതിനിധി സാബിഖ് ബിൻ യഹ്‌യ , കെഎംസിസി പ്രതിനിധി ഷംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു.

റഫീഖ് തോട്ടക്കര വിഷയം അവതരിപ്പിച്ച സദസിൽ സഹിൽ തൊടുപുഴ മോഡറേറ്ററായിരുന്നു. അസ്‌ലം വടകര സ്വാഗതവും, അഷ്കർ വടകര നന്ദിയും പറഞ്ഞു.

article-image

ൈാൂേൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed