സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് 16 ഏരിയ കമ്മറ്റികളിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട കൗൺസിലർമാരുടെ യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ (പ്രസിഡണ്ട്), വി കെ കുഞ്ഞഹമ്മദ് ഹാജി (വർക്കിങ്ങ് പ്രസിഡണ്ട്), എസ് .എം . അബ്ദുൽ വാഹിദ് (ജനറൽ സെക്രട്ടറി), എസ്. കെ. നൗഷാദ് (ട്രഷറർ), അബ്ദുൽ മജീദ് ചോലക്കോട് (ഓർഗനൈസിങ്ങ് സെക്രട്ടറി), മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, സയ്യിദ് യാസർ ജിഫ് രി, കളത്തിൽ മുസ്തഫ, ഷറഫുദ്ദീൻ മൗലവി (വൈസ് പ്രസിഡണ്ടുമാർ), കെ. എം .എസ് മൗലവി, ഹംസ അൻവരി മോളൂർ, ശഹീം ദാരിമി ഗലാലി, അബ്ദുൽ ലത്തീഫ് പയന്തോങ്ങ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സൗദി എസ്ഐസി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവിയായിരുന്നു റിട്ടേണിംഗ് ഓഫീസർ. എസ് എം അബ്ദുൽ വാഹിദ് സാഹിബ് റിപ്പോർട്ട് അവതരിപ്പിച്ചു. മുസ്തഫ കളത്തിൽ നന്ദി പറഞ്ഞു.
്പ്ി

