ബഹ്റൈൻ ഫുട്ബാൾ ടീമിന്റെ പരിശീലകനായി ജുവാൻ അന്റോണിയോ പിസിയെ നിയമിച്ചു


ബഹ്റൈൻ ഫുട്ബാൾ ടീമിന്റെ പരിശീലകനായി അർജന്റീനക്കാരനും മുൻ ലോകകപ്പ് താരവുമായ ജുവാൻ അന്റോണിയോ പിസിയെ നിയമിച്ചു. ബഹ്‌റൈൻ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് അലി ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയാണ് രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ച കാര്യം അറിയിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പരിചയമുള്ള അദ്ദേഹത്തിന്റെ സേവനം ബഹ്റൈൻ ദേശീയ ടീമിന് മുതൽക്കൂട്ടായിരിക്കുമെന്ന് ബി.എഫ്‌.എ പ്രസിഡന്റ് പറഞ്ഞു.

പിസിയുടെ കീഴിൽ 2026 ലോകകപ്പിന് യോഗ്യത നേടാനാണ് ഇപ്പോൾ ടീം ലക്ഷ്യം വെക്കുന്നത്. ബഹ്‌റൈൻ മുമ്പ് രണ്ടു തവണ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ അവസാന കടമ്പയിലേക്ക് മുന്നേറിയിരുന്നുവെങ്കിലും അതിന് അപ്പുറത്തേക്ക് കടക്കാൻ സാധിച്ചിരുന്നില്ല. പുതിയ പരിശീലകന്റെ കീഴിൽ ആ നേട്ടം കൈവരിക്കാനാണ് ബഹ്റൈൻ ശ്രമിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed