ബ​ഹ്​​റൈ​നി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക്വി​ക്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും


ബഹ്റൈനിൽ അഞ്ചിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ക്വിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് വൈദ്യുതി-ജലകാര്യ മന്ത്രി യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ വ്യക്തമാക്കി. ബഹ്റൈൻ കാർ ഏജന്‍റ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി കാറുകളുടെ ഉപയോഗത്തിന് വലിയ പ്രോത്സാഹനം നൽകുമെന്നും 15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാവുന്ന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു.

സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇലക്ട്രിക് വാഹനമേഖല കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ശ്രമം നടത്തി വരുന്നതെന്നും, ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി വർധിപ്പിക്കുന്നതിന് വിവിധ വാഹന ഏജൻസികൾ തയാറായത് അഭിനന്ദനാർഹമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

article-image

drydfy

You might also like

  • Lulu Exchange
  • Straight Forward

Most Viewed