ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു


ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാ വേദിയുടെ നേതൃത്വത്തിൽ ബുക്കുവ, അർഗൻ വില്ലേജിൽ  അന്താരാഷ്ട്ര യോഗ ദിനാചരണവും, വനിതാ സംഗമവും നടന്നു. വനിതാവേദി പ്രസിഡന്റ് ആതിര സുരേന്ദ്രയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വനിതാവേദി സെക്രട്ടറി ആതിര പ്രശാന്ത് സ്വാഗതം പറഞ്ഞു. ഡോ: അതുല്യ ഉണ്ണികൃഷ്ണൻ ( ശാന്തിഗിരി ആയൂർവേദ ഹോസ്പിറ്റൽ ) പരിപാടി ഉദ്ഘാടനം ചെയ്തു.

ബഹ്റൈനിലെ മുൻനിര റൈഡിംഗ്‌ ഗ്രൂപ്പ്‌ ആയ പ്ലഷർ റൈഡേഴ്സ് ബഹ്‌റൈന്റെ (PRB ) മോട്ടോർബൈക്ക്‌ റൈഡും, മോക്ഷ ഗ്രൂപ്പിന്റെ ചെണ്ടമേളവും ഈ പരിപാടിക്ക്‌ കൂടുതൽ മികവേകി. തുടർന്ന്  ആർട്ട് ഓഫ്‌ ലിവിംഗിലെ യോഗ പരിശീലകരായ രഞ്ചിനി മോഹൻ, ലക്ഷ്മി ആദർശ്‌ എന്നിവരുടെ നേതൃത്വത്തിൽ യോഗയുടെ ആവശ്യകതയെക്കുറിച്ചുള്ള വിശദീകരണവും, യോഗ ക്ലാസ്സും നടന്നു. APAB കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികളും, മിഡിലീസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു. 

article-image

േ്ു്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed