ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹ്‌റൈൻ, 2023 −24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു
ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹ്‌റൈൻ, 2023 −24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഇസ്ലാഹി സെന്ററിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. ഹംസ മേപ്പാടി പ്രസിഡന്റായും, നൂറുദ്ദീൻ ഷാഫി ജനറൽ സെക്രട്ടറിയായും, സഫീർ കെ.കെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട്മാരായി സിറാജ് എൻ, അബ്ദുല്ല അലി ഹസ്സൻ താവോട്ട്, ഷാജഹാൻ ചാരുതല എന്നിവരും, ജോയിൻ കൺവീനർമാരായി ജൻസിർ മന്നത്ത്, റമീസ് കരീം, മുന്നാസ് കണ്ടോത്ത് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ആഷിക് എൻ പി, പ്രസൂൺ. കെ, നാസർ അബ്ദുൽ ജബ്ബാർ, ഫാസിൽ കുന്നത്തേടത്ത്, സമീർ പയ്യോളി, മുർഷിദ് ഖാൻ, അസറുദ്ദീൻ തയ്യിൽ, അബ്ദുൽ റഷീദ്, അബ്ദുൽ സലാം എ പി എന്നിവരെയും യോഗം തിരഞ്ഞെടുത്തു. സെന്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പ്രവർത്തനവും ഉണ്ടാവണമെന്ന് പ്രസിഡണ്ട് യോഗത്തിൽ അഭിപ്രായപ്പെട്ടു.
ിുപരിുനര

