വിശ്വകലാ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ‘ലോഗോസ് ഹോപ്’ കപ്പലിൽ

ബഹ്റൈനിൽ വിശ്വകലാ സാംസ്‌കാരിക വേദി രൂപവത്കൃതമായിട്ട് 20 വർഷം തികയുന്നതിനോടനുബന്ധിച്ച് ഈ വർഷത്തെ സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം, ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പുസ്‌തകശാലയായ ‘ലോഗോസ് ഹോപ്’ കപ്പലിൽ വെച്ച് സംഘടിപ്പിച്ചു.കുട്ടികളടക്കം 150ൽപരം ആളുകൾ പങ്കെടുത്ത വ്യത്യസ്തമായ ചടങ്ങിൽ സാഹിത്യവിഭാഗം മുൻ സെക്രട്ടറിയും ഇപ്പോഴത്തെ കോർകമ്മിറ്റി അംഗവുമായ അശോക് ശ്രീശൈലം ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് സി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ത്രിവിക്രമൻ സ്വാഗതം ആശംസിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി സുനീഷ് ഊരങ്ങാട്, ജപ്പാൻ സ്വദേശിനി കപ്പൽ ക്രൂ മിനാമിൻ, മുൻകാല സാഹിത്യവിഭാഗം സെക്രട്ടറിമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് മണികണ്ഠൻ കുന്നത്ത് നന്ദി പറഞ്ഞു.
dfsf