ഈദ് അൽ അദായോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ രാജ്യത്ത് പൂർത്തിയായി

ഈദ് അൽ അദായോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ രാജ്യത്ത് പൂർത്തിയായതായി സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ ഷെയ്ക് റാഷിദ് ബിൻ മുഹമ്മദ് അൽ ഹജ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രാർത്ഥനകൾക്കായി വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും സൗകര്യങ്ങളും വിവിധ പള്ളികളിൽ പൂർത്തികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത ചൂട് കണക്കിലെടുത്ത് പള്ളികളിൽ ശീതീകരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും പള്ളികളിൽ ഇത് സംബന്ധിച്ച സേവനങ്ങൾ ആവശ്യമുണ്ടെങ്കിൽ ഹോട് ലൈൻ നമ്പറായ 80008558 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
ുപമിംുപ