യു.എസിലേക്ക് നേരിട്ട് വാണിജ്യ വിമാനങ്ങൾ സർവിസ് നടത്തുന്നത് സംബന്ധിച്ച ഒരുക്കങ്ങൾ ചർച്ച ചെയ്തു
യു.എസിലേക്ക് നേരിട്ട് വാണിജ്യ വിമാനങ്ങൾ സർവിസ് നടത്തുന്നത് സംബന്ധിച്ച ഒരുക്കങ്ങൾ ബഹ്റൈൻ ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബിയും യു.എസ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറിയും യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്.എഫ്.എ) ആക്ടിങ് മേധാവിയുമായ പോളി ട്രോട്ടൻബെർഗും തമ്മിൽ ചർച്ച ചെയ്തു. പാരിസിൽ നടന്ന ലെ ബർഗെറ്റ് എയർ ഷോയിൽ വെച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
വ്യോമയാന വ്യവസായ മേഖലയുടെ വികസനത്തിന് എഫ്.എ.എ വഹിക്കുന്ന പങ്കിനെ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബി പ്രശംസിച്ചു. യോഗത്തിൽ ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ ഡയറക്ടർ യൂസിഫ് മുഹമ്മദ് മഹമൂദും പങ്കെടുത്തു.
fhgfch

