ഇന്ത്യൻ സ്‌കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023; ക്രിക്കറ്റ് ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം


ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം. ഇസ ടൗണിലെ ഗ്രൗണ്ടിൽ ആരംഭിച്ച ഐ.എസ്.ബി കമ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരത്തിൽ 40 ടീമുകളാണ് പങ്കെടുക്കുന്നത്. അഞ്ച് ടീമുകൾ വീതമുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ച് ഈ ടീമുകൾ ലീഗ് റൗണ്ടിലാണ് മത്സരിക്കുന്നത്. വരും ആഴ്ചകളിലും മത്സരം തുടരുമെന്ന് ഭരവാഹികൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജഷൻമൽ ഓഡിറ്റോറിയത്തിൽ ക്യാപ്റ്റന്മാരുടെ യോഗം ചേർന്നു.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം -സ്പോർട്സ് രാജേഷ് എം എൻ, സംഘാടക സമിതി ജനറൽ കൺവീനർ തൗഫീഖ് എന്നിവർ വിവിധ ടീമുകളുടെ ക്യാപ്റ്റൻമാർക്കൊപ്പം പങ്കെടുത്തു. ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ഫുട്‌ബാൾ, വോളിബാൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്‌ചകളിൽ നടക്കുമെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ വ്യക്തമാക്കി.

article-image

ddasadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed