കെ.പി.എഫ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി


കോഴിക്കോട് ജില്ലാ പ്രവാസി ഫോറംഅൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റിന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൗജന്യ സേവനങ്ങൾ 400 ൽ പരം ആളുകൾ പ്രയോജനപ്പെടുത്തുകയുണ്ടായി. ഐ.സി.ആർ എഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ്പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി.

അഡ്വ: അബ്ദുൽ ജലീൽ (സി.ഇ.ഒ ലോറൽസ്‌ സെന്റർ ഫോർ ഗ്ലോബൽ എഡ്യുക്കേഷണൽ), ഡോ.മുഹമ്മദ് അഹ്സാൻ (ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് അൽ ഹിലാൽ), ഭരത് ജയകുമാർ (അൽ ഹിലൽ), റഷീദ് മാഹി (തണൽ ബഹ്റൈൻ), രക്ഷാധികാരികളായ കെ.ടി സലീം, സുധീർ തിരുന്നിലത്ത്, ചാരിറ്റി വിംഗ് കൺവീനർ സവിനേഷ്, ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എന്നിവർ സംസാരിച്ചു. ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ, മീഡിയാ കൺവീനർ സത്യൻ പേരാമ്പ്ര എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.

article-image

കോഴിക്കോട് ജില്ലാ പ്രവാസി ഫോറംഅൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റിന്റെ  മനാമ ബ്രാഞ്ചുമായി ചേർന്ന്  മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൗജന്യ സേവനങ്ങൾ 400 ൽ പരം ആളുകൾ പ്രയോജനപ്പെടുത്തുകയുണ്ടായി

article-image

ccdxcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed