കണ്ണൂർ വിമാനത്താവള അവഗണനക്കെതിരെ പ്രവാസി വെൽഫെയറിന്റെ ബഹുജനസംഗമം

ഉത്തര മലബാറിന്റെ യാത്ര ദുരിതങ്ങൾക്ക് അറുതിവരുത്തി വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകിയ കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെ ജനകീയ ഐക്യനിര ഉയരണം എന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബഹുജന സംഗമം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. യാത്രാ സൗകര്യമെന്നതിലുപരിയായി ഉത്തര മലബാറിൻ്റെ വികസനത്തിന് വലിയ സംഭാവന നൽകിയ കണ്ണൂർ വിമാനത്തവാളത്തിൽ നിന്നും വിദേശ വിമാനങ്ങൾക്ക് സർവീസുകൾ അനുവദിക്കണമെന്ന് പ്രവാസി ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകേണ്ട പോയിന്റ് ഓഫ് കാൾ നേടിയെടുക്കാൻ രാഷ്ട്രീയമായും നിയമപരമായും തയ്യാറാകണമെന്ന് വിമാനത്തവളത്തിന്റെ നാൾവഴികൾ വിശദമാക്കി സംസാരിച്ച സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് പറഞ്ഞു. മാധ്യമപ്രവർത്തകനായ രാജീവ് വെള്ളിക്കോത്ത്, സാമൂഹിക പ്രവർത്തകരായ അൻവർ കണ്ണൂർ, രാമത്ത് ഹരിദാസ്, മനോജ് വടകര, എം എം സുബൈർ, അജിത്ത് കുമാർ കണ്ണൂർ, രജീഷ് ഓഞ്ചിയം, സി എം മുഹമ്മദലി, ജയരാജ് വടകര, റഷീദ് മാഹി, സജിത്ത് ഓഞ്ചിയം , സാജു രാം, യൂനുസ് സലീം, മൊയ്തു കണ്ണൂർ, എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സിറാജ് പള്ളിക്കര നിയന്ത്രിച്ച പ്രവാസി സംഗമത്തിൽ മജീദ് തണൽ സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു.
fgdfgdfg