ബഹ്റൈൻ കേരളീയ സമാജം സ്ക്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ “ഭയം” എന്ന നാടകം അരങ്ങേറുന്നു

ബഹ്റൈൻ കേരളീയ സമാജം സ്ക്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ നാളെ രാത്രി 8 മണിക്ക് ബഹ്റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അനീഷ് നിർമ്മലൻ എഴുതി, നിഖിൽ കരുണാകരൻ സംവിധാനം ചെയ്ത “ഭയം” എന്ന നാടകം അരങ്ങേറുന്നു. ബഹ്റൈനിലെ അറിയപ്പെടുന്ന 15ഓളം കലാകാരന്മാർ അഭിനയിക്കുന്നുണ്ട്. ബഹ്റൈൻ കേരളീയ സമാജം സ്ക്കൂൾ ഓഫ് ഡ്രാമയുടെ പ്രതിമാസ നാടക പരമ്പരയിൽ അവതരിപ്പിക്കുന്ന ആദ്യനാടകമായ ഭയം നാൽപ്പത്തിയഞ്ചു മിനിറ്റ് ദൈർഘ്യമുള്ളതാണ്.
നാടകം കാണുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് തന്നെ എത്തി ചേരണമെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.
duycft