ബഹ്റൈൻ യൂണിവേഴ്സിറ്റിയിൽ വനവത്കരണ പദ്ധതി നടപ്പാക്കാൻ തീരുമാനം

ബഹ്റൈൻ യൂണിവേഴ്സിറ്റിയിൽ വനവത്കരണ പദ്ധതി നടപ്പാക്കാൻ തീരുമാനം. ദക്ഷിണമേഖല മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് മരങ്ങൾ വെച്ചുപിടിപ്പിക്കുകയെന്ന് മുനിസിപ്പൽ ഡയറക്ടർ ഈസ അബ്ദുറഹ്മാൻ അല ബൂഐനൈനും ബഹ്റൈൻ യൂനിവേഴ്സിറ്റി പ്രസിഡന്‍റ് ഡോ. ഫുആദ് മുഹമ്മദ് അൽ അൻസാരിയും വ്യക്തമാക്കി. സുസ്ഥിര വളർച്ചയിൽ യൂനിവേഴ്സിറ്റി കാര്യമായ പങ്കുവഹിക്കുമെന്ന് ഡോ. ഫുആദ് വ്യക്തമാക്കി.
പ്രകൃതിയുടെ താളം നിലനിർത്താനും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും വിദ്യാർഥികൾക്ക് പ്രേരണ നൽകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ നടുന്നതിന്‍റെ ഭാഗമായാണ് യൂനിവേഴ്സിറ്റിയിലും കൂടുതൽ മരങ്ങൾ നടാൻ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
cvhvc