ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും

ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ സഹകരണത്തോടെ യുനെസ്‌കോ ഹെറിറ്റേജ് സൈറ്റായ ബഹ്‌റൈൻ ഫോർട്ടിൽ ആണ് ‘യോഗ ഫോർ വസുധൈവ കുടുംബകം’ എന്ന പ്രമേയത്തിൽ യോഗ സെഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം 6:45 മുതലാണ് പരിപാടി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പതിനഞ്ച് മിനുട്ട് മുമ്പ് പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിച്ചേരണമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
rftuyft