പിസിഡബ്ല്യുഎഫ് സംഘടിപ്പിച്ച പൊന്നോത്സവ് 2Κ23 ശ്രദ്ധേയമായി


പൊന്നാനി താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിൻറ ഭാഗമായി കെസിഎ ഹാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് 2Κ23 വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി. പൊതു സമ്മേളനം പിസിഡബ്ല്യുഎഫ് ഗ്ലോബൽ പ്രസിഡന്റ് സിഎസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, സലിം കളക്കര, ശിഹാബ് കറുകപുത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. പിസിഡബ്ല്യുഎഫ് ബഹറൈൻ ഘടകം പ്രസിഡണ്ട് ഹസൻ വിഎം മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. 

ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും, ട്രഷറർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു. കുടുംബ സംഗമം , കുട്ടികളുടെ കലാപരിപാടികൾ, പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക്  അനുമോദനം ,‌ സ്നേഹാദരവ്‌, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മെഗാ ഒപ്പന, സ്റ്റാൻഡ് അപ്പ് കോമഡി, സഹൃദയ കലാവേദിയുടെ നാടൻ പാട്ട്, കലാശക്കൊട്ട് എന്നിവയും പൊന്നാനി തനിമയിൽ പലഹാര മേളയും ഉണ്ടായിരുന്നു. 

article-image

estst

You might also like

  • Lulu Exchange
  • Straight Forward

Most Viewed