മെഗാ സ്റ്റേജ് ഷോ ഖുദാ ഹാഫിസ് ജൂൺ 23ന് വൈകീട്ട് 7.30ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ
പ്രമുഖ നൃത്താദ്ധ്യപികയും കോറിയോഗ്രാഫറുമായ വിദ്യശീ സംവിധാനം ചെയ്യുന്ന മെഗാ സ്റ്റേജ് ഷോ ഖുദാ ഹാഫിസ് ജൂൺ 23ന് വൈകീട്ട് 7.30ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പതിമൂന്നാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, തത്ത്വചിന്തകനും, കവിയുമായ ജലാൽ അൽ−ദിൻ മുഹമ്മദ് റൂമിയുടെ ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനമാണ് ഖുദാ ഹാഫിസെന്ന് സംഘാടകർ ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ബഹ്റൈനിൽ നിന്നുള്ള 50ഓളം കലാകാരന്മാർ അണിനിരക്കുന്ന കലാവിരുന്നിൽ പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് കെഎൽ ശ്രീറാമാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സാം കുട്ടി പട്ടംകരി ലൈറ്റ് ഡിസൈനറും, ജേക്കബ് ക്രിയേറ്റീവ്ബീസ് ക്രിയേറ്റീവ് ഹെഡുമാണ്. പ്രവേശനം സൗജന്യമായ പരിപാടിയിൽ കൂടുതൽ സ്വദേശികളെയും പ്രതീക്ഷിക്കുന്നുണ്ട്. ഈവന്റ് ഡയറക്ടർ പ്രമോദ് രാജ്, ഈവന്റ് മാനേജർ വിനോദ് അളിയത്ത്, സുജിത രാജ്, രാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
wwestes

