ഇന്ത്യയുടെ മിസൈൽ വുമൺ ഡോ ടെസി തോമസ് ബഹ്റൈനിലെത്തുന്നു
. ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലീല ജഷൻമാൾ അനുസ്മരണ പ്രഭാഷണ പരമ്പരിയിൽ അഗ്നി നാൽ മിസൈലിന്റെ മുൻ പ്രൊജക്ട് ഡയറക്ടറും, നിലവിൽ എയിറോനോട്ടിക്കൽ സിസ്റ്റം ഡയരക്ടർ ജനറലുമായ ഡോ ടെസി തോമസ് സംസാരിക്കും. ജൂൺ 17ന് വൈകീട്ട് 6 മണിക്ക് ഇന്ത്യൻ എംബസിയുടെ മൾട്ടി പർപ്പസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, പത്നി മോണിക്കാ ശ്രീവാസ്തവ, ബഹ്റൈനിലെ നാഷണൽ സ്പെയ്സ് സയൻസ് എജൻസിയുടെ സിഇഒ ഡോ മുഹമ്മദ് ഇബ്രാഹിം അൽ അസീറി എന്നിവർ മുഖ്യാതിഥികളായിരിക്കും. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഐഎൽഎ ജനറൽ സെക്രട്ടറി ഡോ തേജീന്ദർ കൗർ സർനയുമായി 39157282 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
xdgdx

