വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മനാമയിലെ അൽ റാബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുനടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് നൂറ്റിയമ്പത് പേർ പ്രയോജനപ്പെടുത്തി.
വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി ഡോ: പി. വി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പിയുടെ ഉപഹാരം ഡോ: പി.വി ചെറിയനിൽ നിന്നും അൽ റാബിഹ് മെഡിക്കൽ സെൻറെർ മാർക്കറ്റിങ്ങ് ഡയറക്ടർ ഷൈജാസ് അഹമ്മദ് ഏറ്റുവാങ്ങി.
േിേെ

