എംപി രഘുവിന്റെ മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് അയക്കും; സംസ്കാരം നാളെ
ഇന്നലെ ബഹ്റൈനിലെ കിങ്ങ് ഹമദ് ആശുപത്രിയിൽ വെച്ച് നിര്യാതനായ ദീർഘകാല ബഹ്റൈൻ പ്രവാസിയും കേരളീയ സമാജം മുൻ പ്രസിഡണ്ടും, റോളക്സ് വാച്ചിന്റെ അംഗീകൃത ഏജന്റായ മോഡേൺ ആർട് സ്റ്റുഡിയോ ഡയറക്ടറുമായ എം പി രഘുവിന്റെ മൃതദേഹം ഇന്ന് വൈകീട്ടുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേയ്ക്ക് അയക്കും. 70 വയസായിരുന്നു പ്രായം.
കേരളീയ സമാജത്തിൽ വെച്ച് നടന്ന പൊതു ദർശനത്തിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയടക്കം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. ഇന്നലെ വൈകീട്ട് കേരളീയ സമാജത്തിൽ നടന്ന അനുശോചന സമ്മേളനത്തിലും നിരവധി പേരാണ് പങ്കെടുത്ത് ദുഃഖം രേഖപ്പെടുത്തിയത്. നാളെ രാവിലെ പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.
ു്ിു

