അന്തർദേശീയ യോഗ ദിനത്തോട് അനുബന്ധിച്ചു ബഹ്‌റിനിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു


അന്തർദേശീയ യോഗ ദിനത്തോട് അനുബന്ധിച്ചു ബഹ്‌റിനിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. ജൂൺ 23 വെള്ളിയാഴ്ച അൽ നജ്മ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസിയുമായി സഹകരിച്ചു  ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവീസിന്റെ സംയോജനത്തിൽ 24 ഇന്ത്യൻ പ്രവാസി സംഘടനകൾ പങ്കെടുക്കും . ജൂൺ 23 വെള്ളിയാഴ്ച വൈകുന്നേരം 6.30 നു ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യതിഥിയായി ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീ വാസ്തവ പങ്കെടുക്കും. യോഗ അധ്യാപകൻ രുദ്രേഷ് കുമാർ സിംഗ് യോഗ പരിപാടി നിയന്ത്രിക്കും.

രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയിൽ ബഹ്‌റൈൻ സ്വദേശി യോഗ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവാനന്ദ് പാട്ടീൽ, ഉമേഷ് സോനരികർ, മനോജ് പാലക്, പ്രമോദ് തിവാരി, ദീപക് നന്ദ്യാല ,തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

article-image

jgjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed