ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് കൺവെൻഷൻ ആൻഡ് എക്സിബിഷൻസ് റാങ്കിങ്ങിൽ ബഹ്റൈന് നേട്ടം
ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് കൺവെൻഷൻ ആൻഡ് എക്സിബിഷൻസ് റാങ്കിങ്ങിൽ ആദ്യ 100 രാജ്യങ്ങളിൽ ബഹ്റൈൻ 89ആം സ്ഥാനത്ത്. 2022ൽ നടന്ന എക്സിബിഷനുകളുടെയും സമ്മേളനങ്ങളുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. വിവിധ മാർഗേണയുള്ള വിലയിരുത്തലിൽ അന്താരാഷ്ട്ര റാങ്കിങ്ങിൽ ആദ്യ 100 പട്ടണങ്ങളിൽ ബഹ്റൈൻ ഉൾപ്പെടാൻ സാധിച്ചത് വലിയ നേട്ടമാണ്.
മിഡിലീസ്റ്റിലെ ഏറ്റവും ആധുനിക എക്സിബിഷൻ സെന്‍ററായാണ് ബഹ്റൈനെ വിലയിരുത്തിയിട്ടുള്ളത്. ഏതാനും വർഷത്തിനിടയിൽ ഈ വർഷമാണ് ബഹറൈന് ഉയർന്ന സ്ഥാനം കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. ഇന്‍റർനാഷനൽ എക്സിബിഷൻ ആൻഡ് കോൺഫറൻസ് അസോസിയേഷനിൽ 1000ലധികം കമ്പനികൾ അംഗങ്ങളായുണ്ട്.
hjgh

