ബഹ്റൈൻ പൊന്നോത്സവ് 2023 ഇന്ന്


പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്ന അക്ബർ ട്രാവൽസ്  “പൊന്നോത്സവ് 2023” ഇന്ന് വൈകീട്ട് 3 മണി മുതൽ സഗയ്യ കെസിഎ ഹാളിൽ വെച്ച് നടക്കും. കുടുംബ സംഗമം,  കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ, പൊതു സമ്മേളനം, സ്നേഹാദരവ്‌, ഗാനമേള, നാസിക് ഡോൾ, മെഗാ ഒപ്പന, ക്ലാസ്സിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്റ്റാൻഡ് അപ് കോമഡി, നാടൻ പാട്ടും നൃത്തവും, കലാശക്കൊട്ട്,  പൊന്നാനി തനിമയുടെ രുചി കൂട്ടുകൾ കൊണ്ട് തയ്യാറാക്കിയ പലഹാര മേളയും  പൊന്നോത്സവിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. 

ബഹ്‌റൈനിലെ സ്കൂളുകളിൽ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ താലൂക്കിലെ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

ബഹറൈനിലെ പൊന്നാനി താലൂക്ക് നിവാസികളെല്ലാം  പരിപാടിയിൽ പങ്കെടുക്കണമെന്നും സംഘാടക സമിതി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 37256772, 33863401 എന്നീ നന്പറുരളുമായി ബന്ധപ്പെടാവുന്നതാണ്. 

article-image

ൂ്ീൂബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed