മാർക്ക് ലിസ്റ്റ് വിവാദം; ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും


മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയെന്ന പി എം ആർഷോയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സംഘത്തലവൻ. അധ്യാപകരുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കി.

അതേസമയം ആര്‍ഷോ കൃത്യമായി ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഔട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തു. റി അഡ്മിഷന്‍ എടുത്താല്‍ ജൂനിയര്‍ ബാച്ചിനൊപ്പമാകും ഫലം വരിക. 2021 ബാച്ചിനൊപ്പമാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്.

പരീക്ഷ എഴുതാന്‍ ഫീസും അടച്ചിരുന്നു. എന്നാല്‍ പരീക്ഷ എഴുതിയിരുന്നില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷന്‍ എടുത്തതിനാലാണ് അവര്‍ക്കൊപ്പം റിസര്‍ട്ട് വന്നത്. റി അഡ്മിഷന്‍ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

article-image

ADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed