പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായ പഞ്ചാബ് സ്വദേശിയെ നാട്ടിലെത്തിച്ചു
പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായ പഞ്ചാബ് സ്വദേശിയെ നാട്ടിലെത്തിച്ചു. സുഹൃത്തുക്കളുമായി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഡീസൽ മെക്കാനിക്കായിരുന്ന പഞ്ചാബ് സ്വദേശി കുൽവിന്ദർ കുമാറിന് ഹൃദയാഘാതമുണ്ടാവുകയും തുടർന്ന് സൽമാനിയ ആശുപത്രിയിൽ െവച്ച് പക്ഷാഘാതമുണ്ടായതോടെ ചലനശേഷി നഷ്ടപ്പെടുകയുമായിരുന്നു.
സാമൂഹികപ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർ തിരുനിലത്തിന്റെ ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങി. അതിനുള്ള ചെലവുകൾ തൊഴിലുടമ വഹിച്ചത് കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായകരമായി. സ്ട്രക്ചർ ടിക്കറ്റിന് 2500 ദീനാർ അടക്കം ചെലവായി. നാട്ടിലെത്തിച്ച കുൽവിന്ദറിനെ ഗുരുനാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
dfhc

