മൈത്രി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

‘ജീവന്റെ തുടിപ്പിനായ് ഒരു തുള്ളി രക്തം’ എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പിന്റെ ഉദ്ഘാടനം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു.
സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ഷിബു പത്തനംതിട്ട, സഈദ് റമദാൻ നദ് വി, നിസാർ കൊല്ലം, റഹീം ഇടക്കുളങ്ങര, ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ, ചാരിറ്റി കൺവീനർ ഷിബു ബഷീർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ 60ഓളം പേർ രക്തദാനം നടത്തി.
ruf