ഇന്ത്യൻ സ്‌കൂളുമായി സഹകരിച്ച് ഇൻജാസ് ബഹ്‌റൈൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ നൂതനമായ ബിസിനസ് ആശയങ്ങളുമായി വിദ്യാർത്ഥികൾ

ഇന്ത്യൻ സ്‌കൂളുമായി സഹകരിച്ച് ഇൻജാസ് ബഹ്‌റൈൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ വിദ്യാർത്ഥികൾ നൂതനമായ ബിസിനസ് ആശയങ്ങളുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ടീമുകളായി വിദ്യാർത്ഥികളെ തിരിച്ച് അവർക്ക് ഒരു ബിസിനസ്സ് വെല്ലുവിളി നൽകി പരിമിതമായ സമയത്തിനുള്ളിൽ പരിഹാരം നിർദ്ദേശിക്കുക എന്നതായിരുന്നു ലക്‌ഷ്യം. സ്വകാര്യ മേഖലയിൽ നിന്നുള്ള പരിശീലനം ലഭിച്ച കോർപ്പറേറ്റ് വോളണ്ടിയർമാരാണ് ശിൽപശാല നടത്തിയത്. അഹമ്മദ് ശുക്രി , വിവേക് ഗുപ്ത , അനസ് അബ്ദുല്ല മുഹമ്മദ് എന്നിവരായിരുന്നു വിധികർത്താക്കൾ.
ഓൺലൈൻ ഷോപ്പിംഗ് ആപ്പ് അവതരിപ്പിച്ച തന്യ സുരേഷിന്റെയും ഹുസൈൻ ഷാക്കറിന്റെയും നേതൃത്വത്തിലുള്ള ടീം ഒന്നാം സമ്മാനം നേടി.റിതിക, മുസൈന, സൈനബ് എന്നിവർ നയിച്ച ടീം രണ്ടാം സ്ഥാനം നേടിയപ്പോൾ, മിസ്‌ന വാളിപറമ്പിൽ, ജിത്തു ജയകുമാർ എന്നിവർ നയിച്ച ടീം മൂന്നാം സമ്മാനം നേടി.
dfhgfh