അടൂരിന്റെ സ്നേഹാദരവ് വെള്ളിയാഴ്ച - രാഹുൽ മാങ്കൂട്ടം ഉദ്ഘാടനം ചെയ്യുo


ബഹ്‌റൈൻ ഒഐസിസി അടൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനവും, അടൂർ നിയോജകമണ്ഡലത്തിൽ നിന്ന് ബഹ്‌റൈനിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ അനുമോദിക്കുന്നതിനും വേണ്ടി കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ നടത്തുന്ന അടൂരിന്റെ സ്നേഹാദരവ് പ്രോഗ്രാം സൽമാനിയ കെ സി എ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. പൊതു സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും മാധ്യമ ചർച്ചകളിലൂടെ മലയാളിസമൂഹത്തിൽ മുഖവുരകൾ ആവശ്യമില്ലാത്ത ജനകീയ നേതാവ് രാഹുൽ മാങ്കൂട്ടം ഉദ്ഘാടനം ചെയ്യും. ബഹ്‌റൈൻ പാർലമെന്റ് സെക്കന്റ്‌ ഡെപ്യൂട്ടി സ്പീക്കർ അഹമദ് അബ്ദുൽ വാഹിദ് ക്വരാത്തെ മുഖ്യ അതിഥിയായി പങ്കെടുക്കും. യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ എം. ജി കണ്ണൻ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

അടൂർ നിയോജകമണ്ഡലം ഒഐസിസി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും എന്ന് പ്രോഗ്രാം ജനറൽ കൺവീനർ സൈദ് മുഹമ്മദ്‌, ഒഐസിസി അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ, ജനറൽ സെക്രട്ടറി ഷിബു ബഷീർ, ട്രഷറർ ഷാജി കെ ജോർജ് എന്നിവർ അറിയിച്ചു.

article-image

FGHHFG

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed