മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ. ജീവിതഗന്ധിയായ ഹാസ്യം കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാ കലാകാരനായിരുന്നു മാമുക്കോയയെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അനുശോചനക്കുറിപ്പിൽ പറഞ്ഞു. മാമുക്കോയയുടെ വിയോഗം മലയാള സിനിമക്കും സാംസ്കാരിക മേഖലക്കും നികത്താനാകാത്ത നഷ്ടമാണെന്ന് ഐ.വൈ.സി.സി കലാവേദി പ്രസിഡന്റ് ഫാസിൽ വട്ടോളി പറഞ്ഞു.
മാമുക്കോയയുടെ വിയോഗം മലയാള സിനിമക്കും കോഴിക്കോടിന്റെ സാംസ്കാരിക മേഖലക്കും നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ പ്രസിഡന്റ് ബാബു ജി. നായർ, ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
tyuftu