ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ബിയോൺ മണി മേയ് ക്യൂൻ 2023 മത്സരം മേയ് 26ന്

ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ബിയോൺ മണി മേയ് ക്യൂൻ 2023 മത്സരം മേയ് 26ന് വൈകീട്ട് ഏഴ് മണിക്ക് ഗുദൈബിയ ഇന്ത്യൻ ക്ലബിൽ ആരംഭിക്കും. ക്ലബ് അംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളുമടക്കം 1500 പേർ പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈനിൽ താമസിക്കുന്ന 17നും 28നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. എയർടിക്കറ്റും പണവും ആഭരണങ്ങളുമടക്കം വിജയികൾക്ക് ലഭിക്കും.
മെയ് ക്യൂൻ 2003ന്റെ ആകെ സമ്മാനത്തുക 5000 യു.എസ് ഡോളറായി വർധിപ്പിച്ചിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് വിവിധ നൃത്ത ഇനങ്ങൾ അരങ്ങേറും. രജിസ്ട്രേഷൻ ഫോമിനും മറ്റു വിവരങ്ങൾക്കും ക്ലബ് എന്റർടെയ്ൻമെന്റ് സെക്രട്ടറി ആർ. സെന്തിൽകുമാർ (33340494), ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ (34330835), പ്രസിഡന്റ് കെ.എം ചെറിയാൻ (39427425), ജനറൽ കൺവീനർ സന്തോഷ് തോമസ് (33005413) എന്നിവരുമായി ബന്ധപ്പെടണം. മേയ് 10ന് രജിസ്ട്രേഷൻ അവസാനിക്കും.
drtdrfy