ടീം ആദൂർ ബഹ്‌റൈൻ’ കൂട്ടായ്മ സംഘടിപ്പിച്ച ഫ്ളഡ് ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2വിൽ ബ്ലാക്ക് ഒനിക്സ് ജേതാക്കളായി

‘ടീം ആദൂർ ബഹ്‌റൈൻ’ കൂട്ടായ്മ സംഘടിപ്പിച്ച ഫ്ളഡ് ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2വിൽ ബ്ലാക്ക് ഒനിക്സ് ജേതാക്കളായി. ഫൈനലിൽ ടീം ആദൂരിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ടീം ആദൂർ രക്ഷാധികാരി സഹീർ ആദൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
സുബൈർ കല്ലിങ്ങൽ, ഹമീദ് നാലകത്ത്, അഷ്റഫ് പഴുന്നാന, അമീർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സംഘാടകസമിതി പ്രസിഡന്റ് ജവാദ് ആദൂർ നന്ദി രേഖപ്പെടുത്തി.
ാീബീാബ