പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ഒരുമ 2023’ ഈ മാസം 27ന് ഇന്ത്യൻ ക്ലബിൽ

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ഒരുമ 2023’ ഈ മാസം 27ന് ഇന്ത്യൻ ക്ലബിൽ നടക്കും. മുഖ്യാതിഥിയായി പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ് സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി പിന്നണി ഗായകരും സീ ടി.വി സരിഗമ ജേതാക്കളുമായ ലിബിൻ സ്‌കറിയയും ശ്വേത അശോകും അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും നടക്കും ബോബി പുളിമൂട്ടിൽ കൺവീനറും ഫിന്നി എബ്രഹാം, അനിൽ കുമാർ, ഷീലു സ്കറിയ എന്നിവർ കോഓഡിനേറ്റർമാരും രാജു കല്ലുംപുറം ഉപദേശക സമിതി കൺവീനറുമായി സമിതിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
അസോസിയേഷൻ പ്രസിഡന്റ് വി. വിഷ്ണു, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, റോബിൻ ജോർജ്, ബിനു കോന്നി, വിനോജ് മത്തായി, സുനു കുരുവിള, ലിജോ ബാബു, വിനു കെ.എസ്, അജിത്, അജി ടി. മാത്യു, ബിജോ തോമസ്, അരുൺ കുമാർ, ബിജിൻ ശ്രീകുമാർ, ലേഡീസ് വിങ് സെക്രട്ടറി പ്രിൻസി അജി, സിജി തോമസ് തുടങ്ങിയവർ അടങ്ങിയ വിവിധ കമ്മിറ്റികൾ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 34367281 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ൂഹ