പൊതുമേഖലയിൽ ജോലിചെയ്യുന്നവർക്ക് വാണിജ്യ രജിസ്ട്രേഷൻ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു


പൊതുമേഖലയിൽ ജോലിചെയ്യുന്നവർക്ക് വാണിജ്യ രജിസ്ട്രേഷൻ  അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. നിയന്ത്രണങ്ങളോടെ ബിസിനസ് പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കണമെന്നാണ്  പാർലിമെന്റ് എംപിമാർ ആവശ്യപ്പെടുന്നത്.  എം.പിമാരായ അഹമ്മദ് ഖരാത്ത, ഹനൻ ഫർദാൻ, അബ്ദുല്ല അൽ ദേൻ, ഹസൻ ബുഖാമ്മാസ്, ഹസൻ ഇബ്രാഹിം എന്നിവരാണ് ഇതുസംബന്ധിച്ച നിർദേശം സർക്കാറിനു മുന്നിൽ സമർപ്പിച്ചത്. 

ഇതേ ആവശ്യമുന്നയിച്ച്  ബിൽ അവതരിപ്പിക്കാൻ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും സർക്കാർ നിരസിച്ചിരുന്നു. ജോലിസമയത്ത് ജീവനക്കാർ വ്യാപാര പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അത് സർവിസിന്റെ കാര്യക്ഷമത കുറക്കുമെന്നുമാണ് അന്ന് സർക്കാർ പറഞ്ഞത്. എന്നാൽ  ജീവിതച്ചെലവുകൾ നിർവഹിക്കാൻ പലർക്കും പറ്റാത്ത സാഹചര്യത്തിൽ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർെപ്പടാൻ അനുവാദം നൽകുന്നത് വരുമാനം വർധിപ്പിക്കാൻ സഹായകരമാകുമെന്നും എംപിമാർ ചൂണ്ടിക്കാണിക്കുന്നു. 

article-image

dfydryd

You might also like

  • Lulu Exchange
  • Straight Forward

Most Viewed