പ്രധാനമന്ത്രിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് എ.എന്‍. രാധാകൃഷ്ണൻ

തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍. വിവാഹത്തിന്‍റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേര്‍ന്ന് മോദിക്ക് നല്‍കിയത്. അഭിരാമിയുടെ മാതാപിതാക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ മകളാണ് അഭിരാമി. പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനായതിന്‍റെ സന്തോഷം വിഷ്‌ണു മോഹന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
നരേന്ദ്ര മോദിയെ നേരിൽ കണ്ട് മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് എ.എൻ. രാധാകൃഷ്ണൻ പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് മകളുടെ കല്യാണക്കാര്യം അറിയിച്ചുകൊണ്ട് ഒരു മെയിൽ ഇടുക മാത്രമാണ് രാധാകൃഷ്ണൻ ചെയ്തത്. എന്നാൽ, പിഎം. ഓഫിസിൽനിന്നു വിളിച്ച്, കേരളത്തിൽ വരുമ്പോൾ പ്രധാനമന്ത്രി രാധാകൃഷ്ണനെയും കുടുംബത്തെയും നേരിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും താജ് മലബാറിലേക്ക് എത്താനും നിർദേശിച്ചു.
bgnv b