ഗുരുദേവ സോഷ്യൽ സൊസൈറ്റി വിഷു ആഘോഷിച്ചു; ഡോക്ടർ മാത്യു കുഴൽ നാടൻ മുഖ്യ അതിഥി


ഗുരുദേവ സോഷ്യൽ സൊസൈറ്റി വിഷു ആഘോഷിച്ചു സൽമാനിയ കാനു ഗാർഡൻ  കുമാരനാശാൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ മുൻ ചെയർമാൻ ചന്ദ്രബോസ്  ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും വിഷു ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ചടങ്ങിൽ മൂവാറ്റുപുഴ എംഎൽഎ ഡോക്ടർ മാത്യു കുഴൽ നാടൻ വിശിഷ്ട അതിഥി ആയിരുന്നു സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ വിശിഷ്ട അതിഥിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. 

ആധുനിക ലോകത്തിൽ ശ്രീനാരായണഗുരുദേവൻ ലോകത്തിനായി നൽകിയ മഹത് സന്ദേശത്തിന്റെ  പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായ ചടങ്ങിൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ബിനു രാജ് സ്വാഗതവും വിഷു പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ അജിത് പ്രസാദ്  നന്ദിയും അറിയിച്ചു. തുടർന്ന് ജിഎസ്എസ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വിഷസദ്യയും ഈദ് ആഘോഷപരിപാടികളും നടത്തപ്പെടുകയുണ്ടായി വരും മാസങ്ങളിൽ സാമൂഹിക  പ്രതിബദ്ധതയുള്ള മറ്റു പരിപാടികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dgfdgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed