മഹാവികാസ് അഘാടി സഖ്യം തുലാസിൽ: ശരദ് പവാര്‍


മഹാവികാസ് അഘാടി സഖ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ഉറപ്പില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ആഗ്രഹം കൊണ്ട് മാത്രം സഖ്യം തുടരാനാവില്ലെന്ന് പവാര്‍ പ്രതികരിച്ചു. ഇപ്പോള്‍ സഖ്യത്തിലാണെങ്കിലും തെരഞ്ഞെടുപ്പ് വരുമ്പോള്‍ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളില്‍ സമവായം ഉണ്ടാകണം. അതുകൊണ്ട് ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാവില്ലെന്ന് പവാര്‍ പറഞ്ഞു. എന്നാല്‍ സഖ്യത്തിന് തയാറുള്ളവരെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകുമെന്ന് പിസിസി അധ്യക്ഷന്‍ നാനാ പട്ടോളെ പ്രതികരിച്ചു. സഖ്യത്തിലുള്ള പാര്‍ട്ടികള്‍ക്ക് പല ലക്ഷ്യവുമുണ്ടാകും, ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം വിവാദങ്ങളിലൊന്നും കാര്യമില്ലെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖ്യം ഇതുപോലെ മുന്നോട്ട് പോകുമെന്നും ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഉദ്ധവ് താക്കറെയും ശരദ് പവാറും തന്നെയാണ് സഖ്യത്തിലെ പ്രധാന നേതാക്കള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മഹാവികാസ് അഘാടി സഖ്യം ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് മഹാവികാസ് അഘാടി സഖ്യം രൂപീകരിച്ചത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി സഖ്യസര്‍ക്കാര്‍ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തി. എന്നാല്‍ 2022-ല്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനാ എംഎല്‍എമാര്‍ ബിജെപിയുമായി കൈകോര്‍ത്തതോടെ സഖ്യ സര്‍ക്കാരിന് അധികാരം നഷ്ടപെടുകയായിരുന്നു.

article-image

dfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed