കെല്‍ട്രോണിനെതിരെ ചെന്നിത്തല; അഴിമതി പുറത്തായപ്പോള്‍ ഉരുണ്ട് കളിക്കുന്നു


എഐ കാമറ ഇടപാടില്‍ കെല്‍ട്രോണ്‍ എംഡിയുടെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചെന്ന് ചെന്നിത്തല പറഞ്ഞു. നേരിട്ട് ടെന്‍ഡര്‍ വിളിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇത് ലംഘിച്ച് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കി.151 കോടി രൂപയ്ക്ക് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയ ശേഷം പിന്നീട് അഞ്ചുവര്‍ഷത്തെ ഫെസിലിറ്റി മാനേജ്‌മെന്‍റിന് തുക വകയിരുത്തിയത് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായിട്ടാണ്. ഇത് അഴിമതിക്കു വേണ്ടിയാണെന്നും ചെന്നിത്തല ആരോപിച്ചു.

151 കോടി രൂപ എന്നത് 232 കോടിയാക്കി ഉയര്‍ത്തിക്കൊടുത്തത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്. ഇക്കാര്യത്തില്‍ ടെന്‍ഡര്‍ നടപടികളുടെ രേഖകള്‍ പുറത്തുവിടാന്‍ കെല്‍ട്രോണ്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതി പുറത്തായപ്പോള്‍ കെല്‍ട്രോണ്‍ ഉരുണ്ട് കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

article-image

jkljkljkl

You might also like

  • Lulu Exchange
  • Straight Forward

Most Viewed