കേരള കാത്തലിക് അസോസിയേഷൻ ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും ഗുദബിയ ഫ്രണ്ട്സുമായി ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സും ഗുദബിയ ഫ്രണ്ട്സുമായി ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മെമ്പർ ഓഫ് പാർലമെന്റ് ഹസൻ ഈദ് ബൊക്കാമസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ സയെദ് ഹനീഫ്, നഹീത് സഫർ സയെദ്, ഗുദൈബിയ ഫ്രണ്ട്സ് പ്രതിനിധിആദം ഇബ്രാഹിം എന്നിവർ അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയ്യിദ്  റമദാൻ നദ്‌വി റമ്ദാൻ സന്ദേശം നൽകി. ബഹ്റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും, സാമൂഹിക പ്രവർത്തകരും അതിഥികളായി, പങ്കെടുത്തു.

article-image

rtydry

You might also like

  • Lulu Exchange
  • Straight Forward

Most Viewed