ഈദ് ഗാഹുകൾ സംഘടിപ്പിക്കും

സുന്നി ഔഖാഫിന്റെ ഈദുൽ ഫിത്വർ ദിനത്തിൽ അൽ ഹിദായ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കും. ഹൂറ ഉമ്മ് ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നമസ്കാരത്തിന് വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് അബ്ദുല്ലത്വീഫ് മദനി, ഉമ്മ് അൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് സെന്റർ പ്രബോധകൻ സി.ടി. യഹ്യ, ഹിദ്ദ് സെക്കൻഡറി ഗേൾസ് ഹൈ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് നമസ്‌കാരത്തിന് അബ്ദുല്ലത്വീഫ് അഹ്മദ് എന്നിവർ നേതൃത്വം നൽകും. 05:28ന് ഈദ് നമസ്കാരം ആരംഭിക്കും.
xfhc