അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച് ഉദ്ഘാടനവും ഗ്രാൻഡ് ഇഫ്താറും നടന്നു


അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച് ഉദ്ഘാടനവും ഗ്രാൻഡ് ഇഫ്താറും നടന്നു. വിവിധ അംബാസഡർമാർ ഉൾപ്പെടെ 1500−ലധികം പേർ ഇഫ്താറിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ അൽ ഹിലാൽ ഹെൽത്ത്‌കെയർ ബ്രാഞ്ച്  ഉദ്ഘാടനം നിർവ്വഹിച്ചു. ഫിലിപ്പീൻസ് നിയുക്ത അംബാസഡർ ആൻ ജലാൻഡോ  ലൂയിസ്, ഫാർമസി ഉദ്ഘാടനം ചെയ്തു.

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ആസിഫ് മുഹമ്മദ് (റീജിയണൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ), സിഎ സഹൽ ജമാലുദ്ധീൻ (ഫിനാൻസ് മാനേജർ) എന്നിവർ സന്നിഹിതരായിരുന്നു. ഹിദ്ദിലെ അൽ ഹിലാൽ മൾട്ടിസ്പെഷാലിറ്റി മെഡിക്കൽ സെന്ററിലെ മെഡിസിൻ, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡെന്റിസ്ട്രി  വിഭാഗങ്ങളിൽ ഏപ്രിൽ 30 വരെ കൺസൾട്ടേഷൻ സൗജന്യമായിരിക്കുമെന്ന് ഡയറക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിരവധി ഹെൽത്ത് പാക്കേജുകൾ കുറഞ്ഞ നിരക്കിലും ലഭ്യമാണ്. 

article-image

ertests

You might also like

  • Lulu Exchange
  • Straight Forward

Most Viewed