ബുർദ വാർഷികവും പ്രാർത്ഥനാ സമ്മേളനവും നടത്തി


ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ബുർദ വാർഷികവും പ്രാർത്ഥനാ സമ്മേളനവും നടത്തി.  ഐസിഎഫ് ബഹ്‌റൈൻ നാഷണൽ ജനറൽ സെക്രട്ടറി എംസി അബ്ദുൽ കരീം ഹാജി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ അബ്ദുസ്സമദ് അമാനി പട്ടുവം മുഖ്യാതിഥിയായിരുന്നു. സയ്യിദ് ബാഫഖി തങ്ങൾ, ഐ സി എഫ് ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി ഉസ്താദ് എന്നിവർ ആശംസകൾ നേർന്നു. നസ്വീഫ് അൽ ഹസനി അധ്യക്ഷത  വഹിച്ച പരിപാടിയിൽ അബ്ദുസ്സലാം തങ്ങൾ വെട്ടിച്ചിറ  ദുആക്ക് നേതൃത്വം നൽകി.

article-image

അസ്‌കർ താനൂർ സ്വാഗതവും നൗഷാദ് കാസറഗോഡ് നന്ദിയും പറഞ്ഞു. അബ്ദുസ്സമദ് അമാനി പട്ടുവം, അനസ് ഹംസ അമാനി, അഷ്‌റഫ് കണ്ണൂർ എന്നിവർ ബുർദ ആലാപനത്തിന് നേതൃത്വം നൽകി. മുഹമ്മദ് സഈദ് കബീർ മദ്ഹ് ഗാനം ആലപിച്ചു.

article-image

ാൈ46ാീ

You might also like

Most Viewed