കെപിഎ സൽമാബാദ് ഏരിയ ഇഫ്താർ വിരുന്നും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ അംഗങ്ങൾക്കായി, ഇഫ്താർ വിരുന്നും, സൗജന്യ മെഡിക്കൽ ക്യാമ്പും സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. 250ൽ പരം അംഗങ്ങൾ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ, ഇസ്കോൺ ബഹ്റൈൻ സീനിയർ അംഗം  പ്രസന്നാത്മ നയമി ദാസ് പ്രഭു മുഖ്യ പ്രഭാഷണം നടത്തി. ഏരിയ കോ−ഓർഡിനേറ്റർ  സലീം തയ്യിൽ റമദാൻ സന്ദേശം നൽകി. ഏരിയ പ്രസിഡന്റ് ലിനീഷ് പി ആചാരിയുടെ അധ്യക്ഷതയിൽ കൂടിയ ഇഫ്താര്‍ സംഗമത്തിനു സെക്രട്ടറി  ജോസ് ജി. മങ്ങാട് സ്വാഗതം ആശംസിച്ചു.

article-image

ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ  സനീഷ്, കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ,  എന്നിവർ ആശംസകൾ നേർന്നു. ഏരിയ ട്രഷറർ  സുരേഷ് എസ് ആചാരി നന്ദി അറിയിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ജനറൽ സെക്രെട്ടറി ബിനുരാജ്,  കെപിഎ  വൈസ് പ്രസിഡന്റ്  കിഷോർ കുമാർ, സെക്രട്ടറി  അനോജ് മാസ്റ്റർ, ട്രഷറർ  രാജ് കൃഷ്ണൻ, അസിസ്റ്റന്റ് ട്രഷറർ   ബിനു കുണ്ടറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സന്തോഷ് കാവനാട്, സജീവ് ആയൂർ, രജീഷ് പട്ടാഴി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

article-image

േൂു്ീേു്

You might also like

Most Viewed