ഫോട്ടോഗ്രാഫി മത്സരത്തിൽ നിഷാ ജോണിനും ഗീതാ ജാനറ്റിനും ഒന്നാം സമ്മാനം

സഖീറിലെ അൽ അറീൻ വന്യജീവി പാർക്കിൽവെച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ അധ്യാപകർക്കായി നേച്ചർ, ബെസ്റ്റ് മൊമെന്റ് എന്നീ രണ്ട് വിഭാഗങ്ങളിലായിരുന്നു മത്സരം. ഗണിതശാസ്ത്ര വിഭാഗത്തിലെ നിഷാ ജോൺ ‘പ്രകൃതി’ വിഭാഗത്തിലെ ഒന്നാം സ്ഥാനവും മിഡിൽ സെക്ഷനിലെ ഗീത ജാനറ്റ് മോനിസ് ‘ബെസ്റ്റ് മൊമെന്റ്’ വിഭാഗത്തിലെ ഒന്നാം സ്ഥാനവും നേടി. മത്സരത്തിനായി 25ഓളം എൻട്രികൾ ലഭിച്ചു. ഈ നേട്ടം വലിയ പ്രചോദനമാണെന്ന് നിഷാ ജോണും ഗീത ജാനറ്റും പറഞ്ഞു. കർണാടകയിൽ നിന്നുള്ള ഗീത ജാനറ്റ് 2017 മുതൽ ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. ഹരിപ്പാട് സ്വദേശിനിയായ നിഷ ജോൺ 2011 മുതൽ നിഷ ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. സ്‌കൂൾ ആർട്ട് ടീച്ചർ ദീപക് എ, അമേച്വർ ഫോട്ടോഗ്രാഫർ രാഹുൽ ദേവദാസ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് സമ്മാനർഹരെ തിരെഞ്ഞുടുത്തത്. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ ജേതാക്കളെ അനുമോദിച്ചു.
xcfdgdg
fdfsfdf
sdfdfdsf