ബഹ്റിൻ ഇന്റർനാഷണൽ പ്രോപ്പർട്ടി എക്സിബിഷന് തുടക്കമായി

മനാമ: രാജ്യത്തെ റിയൽ എേസ്റ്ററ്റ് മേഖലയ്ക്ക് പുത്തൻ ഉണർവ്വ് പകർന്നു കൊണ്ട് ബഹ്റിൻ ഇന്റർനാഷണൽ പ്രോപ്പർട്ടി എക്സിബിഷൻ ആരംഭിച്ചു. ഇന്നലെ ബഹ്റിൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച എക്സിബിഷൻ, ബഹ്റിൻ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ആണ് സംഘടിപ്പിക്കുന്നത്.
ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പ്രോപ്പർട്ടി എക്സിബിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കാർ ഉദ്യോഗസ്ഥരും പ്രമുഖ മലയാളി വ്യവസായി ഡോ. വർഗ്ഗീസ് കുര്യനുമടക്കമുള്ള നിക്ഷേപകരും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.
രാജ്യത്തെ സാന്പത്തിക പ്രതിസന്ധികൾ നീങ്ങുന്നതോടെ റിയൽ എേസ്റ്ററ്റ് മേഖല കൂടുതൽ അഭിവൃദ്ധി പ്രാപിക്കുമെന്ന് എക്സിബിഷൻ സംഘാടക സമിതി ചെയർമാൻ മുഹമ്മദ് ഖലിൽ അൽ സയെദ് പറഞ്ഞു. പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വാട്ടർ ഗാർഡൻ സിറ്റി പ്രൊജക്ടിനെ കുറിച്ചും ചടങ്ങിൽ വെച്ച് വിശദീകരിച്ചു.