‘മൈക്രോസോഫ്റ്റ് ’ കമ്പനിയെന്ന വ്യാജേന കന്പ്യൂട്ടർ ഉടമയെ വിളിച്ചത് 32 തവണ


കന്പ്യൂട്ടർ ഹാക്ക് ചെയ്ത് പണം തട്ടാനുള്ള ഉദ്ദേശത്തിൽ അജ്ഞാതൻ കന്പ്യൂട്ടർ ഉടമയെ ഇന്നലെ വിളിച്ചത് 32 തവണ. ഇന്നലെ കന്പ്യൂട്ടർ ഉടമ കന്പ്യൂട്ടർ ഫോർമാറ്റ് ചെയ്തതിന് ശേഷം ഫോൺ കോൾ എടുക്കാതിരുന്നപ്പോഴാണ് ലാൻഡ് ലൈനിലേയ്ക്കും മൊബൈലിലേയ്ക്കും മാറി മാറി വിളിച്ചത്. 00442033180712 എന്ന നന്പറാണ് കോളർ ഐ.ഡിയിൽ തെളിഞ്ഞു വന്നതെന്ന് കന്പ്യൂട്ടർ ഉടമ പറഞ്ഞു.

ഇന്ത്യയുമായി ബന്ധമുള്ള യു.കെ ബേസ്ഡായി പ്രവർത്തിക്കുന്ന സംഘമാണ് ഇത്തരം തട്ടിപ്പുകൾക്ക്‌ പിന്നിലെന്ന് സംശയിക്കുന്നതായി ഐ.ടി വിദഗ്ദ്ധർ പറഞ്ഞു. ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാൻ വേണ്ടി കന്പ്യൂട്ടർ ഉടമ ബഹ്റിനിലെ ടെലഫോൺ കന്പനിയോട് ആവശ്യപ്പെട്ടപ്പോൾ അതിനുള്ള സംവിധാനം നിലവിലില്ലെന്നും എല്ലാ ഇൻകമിംഗ് കോളുകളും തടയാനുള്ള സംവിധാനം മാത്രമേ തങ്ങൾക്ക് കഴിയുകയുള്ളൂവെന്നും അവർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed