ശരീരം ഭാഗീകം ആയി തളർന്ന യുവതിക്കു മുചക്ര വാഹനം കൈമാറി ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ശരീരം ഭാഗീകം ആയി തളർന്ന യുവതിക്കു മുചക്ര വാഹനം കൈമാറി. ഏകദേശം 1, 25, 000 മുതൽ മുടക്കിൽ നിർമ്മിച്ച വാഹനം തിരുവനന്തപുരം സ്വദേശിനി ലിജിക്ക് ആണ് നൽകിയത്. മഞ്ചവിളാകം ജറുസലേം മാർത്തോമ്മാ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി റവറന്റ് ജേക്കബ് കോശി വാഹനം കൈമാറി. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ അംഗം സീനോ വർഗീസ് ചടങ്ങിൽ സംബന്ധിച്ചു . റവറന്റ് ബെനോ തയ്യിൽ, രാജേഷ് മരിയാപുരം, ഇടവക ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഡിസംബർ മാസം നടത്തിയ ക്രിസ്തുമസ് കാരോളിൽ നിന്ന് ലഭിച്ച വരുമാനമുപയോഗിച്ചാണ് ഈ കാരുണ്യപ്രവർത്തി ചെയ്യാൻ സാധിച്ചതെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. റിജോ ചാക്കോ, മെൽവിൻ തോമസ് എന്നിവരായിരുന്നു ഈ ഉദ്യമത്തിന്റെ കൺവീനർമാർ ആയി പ്രവർത്തിച്ചത്.
ോ