കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2022ന് തിരിതെളിഞ്ഞു

ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ടാലന്റ് സ്കാൻ 2022ന് തിരിതെളിഞ്ഞു. കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു.
ഏഷ്യൻ സ്കൂൾ പ്രിൻസിപ്പൽ മോളി മാമ്മൻ, ന്യൂ മില്ലിനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ ശർമ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ന്യൂ ഹോറിസൺ ആക്ടിങ് പ്രിൻസിപ്പൽ വന്ദന സതീഷ്, ബി ഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് വിവിധ മത്സരഇനങ്ങളെ കുറിച്ച് വിശദീകരിച്ചു. കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ നന്ദി പറഞ്ഞു.
ഉത്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കായുള്ള ദേശഭക്തി ഗാന മത്സരം നടന്നു. മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ 800 ഓളം കുട്ടികളാണ് മാറ്റുരക്കുന്നത്.
ോ