മുഹറഖ് മലയാളി സമാജം കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കേരളപ്പിറവി ദിനാഘോഷ ഭാഗമായി മുഹറഖ് മലയാളി സമാജം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂറിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്‌ഘാടനം ചെയ്തു.
സെക്രട്ടറി രജീഷ് പിസി സ്വാഗതവും ട്രഷറർ ബാബു എം കെ നന്ദിയും പറഞ്ഞു, മഞ്ചാടി ബാലവേദി കുട്ടികൾ അവതരിപ്പിച്ച കേരളപ്പിറവി ദിന ദേശാഭക്തി ഗാനങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി. പരിപാടിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ കുഞ്ഞി മുഹമ്മദ് വിജയിയായി.
ോ